പഴയ ഹൈദരാബാദ് മിനി പാകിസ്താന്‍; ബിജെപി എംഎല്‍എക്കെതിരെ കേസ്



ഹൈദരാബാദ്: വിവാദ പരാമര്‍ശനം നടത്തിയ ബിജെപി എംഎല്‍എക്കെതിരെ പോലീസ് കേസ്. പഴയ ഹൈദരാബാദ് നഗരം മിനി പാകിസ്താനാണെന്ന് പരാമര്‍ശിച്ച രാജാസിങ് ലോധക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ഒരു ടിവി അഭിമുഖത്തിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.
തെലുങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജാ സിങ്. താന്‍     ഒരു സ്വകാര്യ സേനക്ക് രൂപം നല്‍കിയതായും മറ്റുള്ളവരോട് പോരാടുന്നതിന് യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നുണ്ടെന്നും എംഎല്‍എ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതേതുടര്‍ന്നാണ് സെക്ഷന്‍ 153 എ പ്രകാരം എംഎല്‍എക്കെതിരെ കേസെടുത്തത്. രാജാസിങ് നടത്തിയ പരാമര്‍ശം പൊതുസമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാനും ക്രമസമാധാനം തകര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.

RELATED STORIES

Share it
Top