പഴകിയ ഭക്ഷ്യവസ്തുക്കള്‍ റീപായ് ക്ക് ചെയ്ത് വിറ്റ സംഭവത്തില്‍ കമ്പനി മേധാവികള്‍ അറസ്റ്റില്‍കൊച്ചി :  കൊച്ചിയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വീണ്ടും പായ്ക്ക് ചെയ്ത് വിറ്റ സംഭവത്തില്‍ കമ്പനി മേധാവികള്‍ അറസ്റ്റില്‍. കൊച്ചി മരടിലെ കോണ്ടിനെന്റല്‍ മില്‍ക്കോസിന്റെ ദക്ഷിണേന്ത്യ ജനറല്‍ മാനേജര്‍ ജി.കെ.മേനോന്‍.അസി.സെയില്‍സ് മാനേജര്‍ സുരേഷ് എന്നിവരെയാണ് തൃക്കാക്കര അസി. കമ്മിഷണര്‍ അറസ്റ്റ് ചെയ്തത്. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൂഡാലോചന, വഞ്ചനാകുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കൊച്ചിയിലെ കേന്ദ്രത്തില്‍ വച്ച് റീപായ്ക്ക് ചെയ്ത് വില്‍ക്കുന്നത് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് വാര്‍ത്തയായിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ കമ്പനി മേധാവികളെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top