പഴം, പച്ചക്കറി പ്രൊസസ്സിങ്ങില്‍ ഡിപ്ലോമ

പഴം, പച്ചക്കറി പ്രൊസസ്സിങ് ആന്റ് ബേക്കറി പ്രൊഡക്ഷനില്‍ ഏകവര്‍ഷ പ്രാക്റ്റിക്കല്‍ ഓറിയന്റഡ് ഡിപ്ലോമ പ്രോഗ്രാം. ഹിമാചല്‍ പ്രദേശിലെ ഡോ. വൈ എസ് പര്‍മാര്‍ യൂനിവേഴ്‌സിറ്റി ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ ആന്റ് ഫോറസ്ട്രിയിലാണ് കോഴ്‌സ്. രണ്ടു സെമസ്റ്ററാണ് ഉണ്ടായിരിക്കുക. യോഗ്യത: അംഗീകൃത ബോര്‍ഡ്/യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ 10ാം ക്ലാസും പ്ലസ്ടുവും കുറഞ്ഞത് 40 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. (എസ്‌സി / എസ്ടി വിഭാഗക്കാര്‍ക്ക് 35 ശതമാനം മാര്‍ക്ക് മതി). മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. രണ്ടോ അതിലധികം അപേക്ഷകര്‍ക്കോ ഒരേ ശതമാനം മാര്‍ക്കാണ് ഉള്ളതെങ്കില്‍  അതില്‍ പ്രായക്കൂടുതലുള്ളയാള്‍ക്കായിരിക്കും പ്രഥമ പരിഗണന. അപേക്ഷാഫോറം വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം താഴെ പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. (എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 300 രൂപ). ഡിമാന്റ് ഡ്രാഫ്റ്റ് കംട്രോളര്‍ ഓഫ് ദ യൂനിവേഴ്‌സിറ്റിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, നൗനി/യു കോ-ഓപറേറ്റീവ് ബാങ്ക്, നൗനി എന്നിവയില്‍ മാറാവുന്ന തരത്തിലാണ് അയക്കേണ്ടത്. ്യുൌിശ്‌ലൃശെ്യേ.മര.ശി.അവസാന തിയ്യതി: ഡിസംബര്‍ 24.

RELATED STORIES

Share it
Top