പള്ളുരുത്തിയില്‍ തെരുവ്‌നായ ശല്യം രൂക്ഷം

പള്ളുരുത്തി: പള്ളുരുത്തി മേഖലയില്‍ തെരുവ്‌നായ ശല്യം രൂക്ഷമായി. പെരുമ്പടപ്പ്, ഇടക്കൊച്ചി, എംഎല്‍എ റോഡ് എന്നിവടങ്ങളിലാണ് തെരുവ് നായ്ക്കള്‍ വിലസുന്നത്.
രാത്രിയും പകലുമെന്നില്ലാതെ നായ്ക്കള്‍ തെരുവ് കയ്യടക്കുമ്പോള്‍ ജനം ഭയചികിതരാവുകയാണ്.
പ്രഭാത നമസ്‌ക്കാരത്തിന് പോവുന്നവരും നടക്കാന്‍ പോവുന്നവരുമൊക്കെ കയ്യില്‍ വടിയും കരുതി നടക്കേണ്ട സാഹചര്യമാണ്. പള്ളുരുത്തി എംഎല്‍എ റോഡില്‍ അക്രമാസക്തരായ നായ്ക്കൂട്ടം കുട്ടികളെയും സ്ത്രീകളെയും അക്രമിക്കാനായി ഓടിച്ചിട്ടു. ആളുകള്‍ ഓടിക്കൂടി കല്ലെറിഞ്ഞ് നായ്ക്കളെ ഓടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് നായ്ക്കള്‍ രണ്ട് ആടുകളെ കടിച്ച് കൊന്നു. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്നാണാക്ഷേപം.

RELATED STORIES

Share it
Top