പള്ളി പൊളിക്കുന്നതിന് മുമ്പ് പുതിയ സ്ഥലം കണ്ടെത്തണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കം ചെയ്യുന്നതിനു മുമ്പ് പുതിയ സ്ഥലം കണ്ടെത്തണമെന്നു സുപ്രിംകോടതി.
അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കം ചെയ്യുന്നതിനെതിരേ ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ് നല്‍കിയ ഹരജിയിലാണ് പുതിയ സ്ഥലം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയത്. മസ്ജിദ് നില്‍ക്കുന്ന ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അതു നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഐശ്വര്യഭട്ട് കോടതിയെ അറിയിച്ചതോടെയാണ് വളപ്പിലെ മസ്ജിദ് നീക്കം ചെയ്യുന്നതിനു മുമ്പ് ആദ്യം പള്ളി നിര്‍മിക്കുന്നതിനു പുതിയ സ്ഥലം കണ്ടെത്തണമെന്നു ബെഞ്ച് വ്യക്തമാക്കിയത്.

RELATED STORIES

Share it
Top