പള്ളി പരിപാലന കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ നീക്കത്തിനെതിരേ നിരാഹാരം

കോഴിക്കോട്: വില്ലേജ് ഓഫിസില്‍ വ്യാജ പട്ടയം ഹാജരാക്കി ഭൂനികുതിയും കൈവശ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ചമച്ച് വഖ്ഫ് രജിസ്‌ട്രേഷന് സമര്‍പ്പിച്ച ചെക്രയാന്‍ വളപ്പ് പള്ളി പരിപാലന കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സ്വത്ത് സംരക്ഷണസമിതി കോഴിക്കോട് വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്തി. വി ഫിറോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചേക്രയാന്‍ വളപ്പ് പള്ളി പരിപാലന കമ്മിറ്റി അവരുടെ പട്ടയത്തില്‍ പറഞ്ഞ പുതിയ മാളിയേക്കല്‍ ഹസ്സന്‍കോയ എന്ന വ്യക്തി ആരാണെന്നും അയാള്‍ എവിടെ ജനിച്ചുവെന്നും അയാള്‍ക്ക് പള്ളിയുമായുള്ള ബന്ധം വെളിപ്പെടുത്തണമെന്നും സ്വത്ത് സംരക്ഷണസമിതി ആവശ്യപ്പെട്ടു. എ വി കാദിരിക്കോയ, സെമീര്‍ റഹ്മാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top