പള്ളി പണിയാന്‍ ലശ്കറെ തൊയ്യിബ പണം നല്‍കിയെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ഹരിയാനയില്‍ മുസ്‌ലിംപള്ളി നിര്‍മിക്കുന്നതിനു പാക് സായുധ സംഘടനയായ ലശ്കറെ തൊയ്യിബ പണം നല്‍കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പല്‍വാല്‍ ജില്ലയിലെ അത്താവറിലുള്ള ഖുലാഫാഉ റാഷീദീന്‍ എന്ന പള്ളി നിര്‍മിക്കുന്നതിനാണു ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന സംഘടന സാമ്പത്തിക സഹായം നല്‍കിയതെന്നാണ് എന്‍ഐഎ ഭാഷ്യം.
ഇവരില്‍ നിന്നു പണം സ്വീകരിച്ചെന്ന് ആരോപിച്ച് സല്‍മാന്‍, മുഹമ്മദ് സലിം, സജ്ജാദ് അബ്ദുല്‍ വാനി എന്നിവരെ സപ്തംബര്‍ 26ന് അറസ്റ്റ് ചെയ്തിരുന്നു. പള്ളി നിര്‍മാണത്തിനായി 70 ലക്ഷം രൂപ സല്‍മാന്‍ വഴി എത്തിയെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്നാണു ഗ്രാമവാസികള്‍ പറയുന്നത്. നിര്‍മാണത്തിനുള്ള തുകയും സ്വയം കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top