പള്ളി ഖബര്‍സ്ഥാനില്‍ വീടിന്റെ അവശിഷ്ടങ്ങള്‍ തള്ളി

ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ പെടയങ്കോട് ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ ലോറിയില്‍ കൊണ്ടുപോയി തള്ളിയതായി പരാതി. മഹല്ലിലെ മദ്രസ കമ്മിറ്റി സെക്രട്ടറിയുടെ വീട് പൊളിച്ച മാലിന്യങ്ങളാണ് ഖബര്‍സ്ഥാനില്‍ ഉപേക്ഷിച്ചത്. നാട്ടുകാര്‍ നേരത്തെ ഒരു ലോറി മാലിന്യങ്ങള്‍ തിരിച്ചയച്ചിരുന്നുവെങ്കിലും പിന്നീട് ആരുമില്ലാത്തസമയത്ത് മറ്റൊരു ലോറിയില്‍ കൊണ്ടിട്ടതായാണ് പരാതി.
ടൈല്‍സ് കഷണങ്ങള്‍, സിമന്റ് കട്ടകള്‍, സിമന്റ് ചാക്കുകള്‍, കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ എന്നിവയാണ് തള്ളിയിരിക്കുന്നത്. മദ്രസ സെക്രട്ടറിയോട് ഖബര്‍സ്ഥാനില്‍ തള്ളിയ മാലിന്യങ്ങള്‍ ഉടന്‍ മാറ്റണമെന്ന് നാട്ടൂകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വഖഫ് ബോര്‍ഡിന് പരാതി നല്‍കാനും നാട്ടുകാര്‍ ഒരുങ്ങുന്നു.

RELATED STORIES

Share it
Top