പള്ളി ഇമാമിനും പിതാവിനും നേരെ സിപിഎം ആക്രമണംവള്ളികുന്നം: സിപിഎം ആക്രമണത്തില്‍ പള്ളി ഇമാമിനും കുടുംബത്തിനും പരിക്ക്. താമരക്കുളം കണ്ണനാംകുഴി പുന്നത്തറയില്‍ ഹമീദ്(73),മകന്‍ കാഞ്ഞിരപ്പള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ സലാം മൗലവി(38)എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്.ചൊവ്വാഴ് ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.  കമ്പിപാര, ഇരുമ്പ് വടി തുടങ്ങി മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സലാം മൗലവി പറഞ്ഞു. ഹമീദിന്റെ രണ്ടാമത്തെ മകന്‍ അന്‍ഷാദിന്റെ വീടിന് ചുറ്റുമതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അന്‍ഷാദ് താമരക്കുളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ കണ്ണനാകൂഴിയിലാണ് താമസം. വീടിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സമീപ കോളനിയിലേക്കുള്ള വഴിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇതു സംബന്ധിച്ച് നിരവധി ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ ഏകദേശ പരിഹാരമായിരുന്നു. ഇതനുസരിച്ച്  തിങ്കളാഴ്ച്ച മുതല്‍ തര്‍ക്കസ്ഥലം ഒഴിവാക്കി അടിത്തറ കെട്ടാനുള്ള കുഴി എടുപ്പ് തുടങ്ങിയതോടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സിപിഎം നേതാക്കളായ ജെപി സദനത്തില്‍ ജനാര്‍ദ്ദനന്‍ പിള്ള,ചക്കാലക്കല്‍ തറയില്‍ സുകുമാരന്‍,കിഴക്കതെക്കതില്‍ ശിവരാമന്‍,കൊച്ചു മീനത്തതില്‍ സജി,ചക്കാലക്കല്‍ തറയില്‍ മനോജ്,കൊച്ചുമീനത്തതില്‍ വിജയന്‍,ഞാനാശ്ശേരില്‍ അബ്ദുല്‍ ലത്തീഫ്,ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് അബ്ദുല്‍ സലാം മൗലവി പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയും ഇവര്‍ അസഭ്യം പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവ സ്ഥലത്തെത്തിയ പോലീസ് പക്ഷപാതിത്വപരമായി പെരുമാറിയതായും ആരോപണം ഉണ്ട്. വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയെങ്കിലും രാത്രി വൈകിയും മൊഴി രേഖപെടുത്തിയിട്ടില്ല. പരിക്കേറ്റവരെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top