പള്ളി ആക്രമിച്ച് കാവിക്കൊടിയുയര്‍ത്തി;ഖുര്‍ആന്‍ കത്തിച്ചു

ന്യൂഡല്‍ഹി: ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ പള്ളിക്ക് നേരെ ആക്രമണം.പള്ളിയിലേക്ക് ഇരച്ചുകയറിയ സംഘം മിനാരത്തില്‍ കയറി കാവിക്കൊടിയുയര്‍ത്തുകയും പള്ളിക്ക് സമീപത്തെ മദ്രസയില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അക്രമ സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.അക്രമികള്‍ പള്ളിക്കകത്തേക്ക് ഇരച്ചുകയറുന്നതും കാവിക്കൊടി
നാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഖുര്‍ആന്‍ കത്തിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സ്ഥലത്തുനിന്ന് കാവിക്കൊടി കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് വാദം. ദേശീയ പതാകയാണ് ലഭിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ആര്‍എസ്എസ് ബന്ധമുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് പറഞ്ഞു. അക്രമസംഭവങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപസാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top