പള്ളിശ്ശേരിയില്‍ കാറ്റിലും മഴയിലും വ്യാപക നാശം; വീടുകള്‍ തകര്‍ന്നു

കാളികാവ്: ഞായറാഴ്ച വൈകുന്നേരം വീശിയ കാറ്റിലും മഴയിലും പള്ളിശ്ശേരി, വെന്തോടന്‍പടി മേഖലയില്‍ നിരവധി വീടുകള്‍ക്ക് നാശം. അഞ്ചച്ചവിടി കുന്നുമ്മലില്‍ തേക്ക് റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. പള്ളിശ്ശേരിയിലെ പുലത്ത് സൈനബ, പട്ടിക്കാടന്‍ മജീദ്, പട്ടിക്കാടന്‍ അസീസ്, വെന്തോടന്‍പടി മുത്തന്‍തണ്ട് പുളിയക്കുത്ത് ഹമീദ് എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. കുന്നുമ്മലിലെ ആലുങ്ങല്‍ കുഞ്ഞിമുഹമ്മദ് മുസലിയാരുടെ വീടിനും മരം വീണ് നാശം സംഭവിച്ചു. പള്ളിശ്ശേരി ജുമാമസ്ജിദിനും മരംവീണ് നേരിയ നാശം സംഭവിച്ചു. കാളികാവ് പോലീസ് സ്‌റ്റേഷന് സമീപം വഞ്ചിപ്രയില്‍ അബ്ദുല്‍ റസാഖിന്‍ വീടിന് മേല്‍ മരം വീണ് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു.

RELATED STORIES

Share it
Top