പള്ളിയുടെ മര ഉരുപ്പടികള്‍ സൂക്ഷിച്ച കെട്ടിടത്തിനു തീ പിടിച്ചു

തളിപ്പറമ്പ്: പുതിയ ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്ന ആലക്കോട് സെന്റ് മേരീസ് പള്ളിയുടെ മര ഉരപ്പടികള്‍ സൂക്ഷിച്ച കെട്ടിടത്തിന് അജ്ഞാതര്‍ തീവച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പള്ളിക്കു സമീപത്തെ മേരിമാതാ കോളജിന് സമീപമുള്ള പഴയ സണ്‍ഡെ സ്‌കൂള്‍ കെട്ടിടത്തിലാണ് പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ടുകോടി വിലമതിക്കുന്ന മര ഉരുപ്പടികള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഉരുപ്പടികളുടെ നിര്‍മാണ വും ഇവിടെ നടന്നുവരുന്നുണ്ട്. കെട്ടിടത്തിന് മുന്നിലായി തൊഴിലാളികള്‍ ജോലി ചെയ്തുവരുന്ന ഷെഡില്‍ നിന്നു തീ ഉയരുന്നത് കണ്ട എതിര്‍വശത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന ബംഗാളി തൊഴിലാളികള്‍ ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പള്ളികമ്മിറ്റി ഭാരവാഹികള്‍ ആലക്കോട് പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top