പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടികളെ മര്‍ദ്ദിച്ചതായി പരാതി ; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ചവറ: പള്ളിയില്‍ നിന്നും ആരാധന കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികളെ മര്‍ദ്ദിച്ചതായി പരാതി. തേവലക്കര ചാലിയത്ത് മുസ്്‌ലിം പള്ളിയില്‍ നിന്നും രാത്രി പതിനൊന്നോടെ ആരാധന കഴിഞ്ഞ് മടങ്ങുകയായിരുന്ന പടിഞ്ഞാറ്റക്കര കുന്നേല്‍ വടക്കതില്‍ ഷിഹാബിന്റെ മകന്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മുസമ്മില്‍(11) നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സൈക്കിളില്‍ യാത്ര ചെയ്ത് വന്ന കുട്ടികളെ തടഞ്ഞു നിര്‍ത്തുകയും കയ്യിലുണ്ടായിരുന്ന അന്നദാന പൊതി തട്ടിയെടുക്കുകയും ചെയ്ത പ്രതികള്‍ പ്രകോപനപരമായി സംസാരിക്കുകയും മുസമ്മിലിന്റെ തലക്ക് മര്‍ദ്ദിച്ചതായും തെക്കുംഭാഗം പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തെക്കുംഭാഗം പോലിസ് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരായ പൈപ്പ് ജങ്ഷനിലെ സജീവന്റെ മകന്‍ അനന്ദു (21) മാലുമേല്‍ സ്വദേശി  പടിഞ്ഞാറ്റക്കര കീരുവിളയില്‍  വിഷ്ണു(25)വിനേയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top