പള്ളിയിലെ മോഷണം: രണ്ടുപേരെ അറസ്റ്റ് ചെയ്തുപന്തളം: പൂഴിക്കാട് സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ പള്ളിയിലെ വഞ്ചിയില്‍ മോഷണം നടത്തിയ രണ്ടുപേരെ പന്തളം പോലിസ് അറസ്റ്റു ചെയ്തു. പന്തളം മങ്ങാരം കൊല്ലീരേത്ത് ഉണ്ണിക്കൃഷ്ണന്‍ (ഉണ്ണി-47), റാന്നി ചേത്തയ്ക്കല്‍ ഇടമണ്‍ പാറയില്‍ സജികുമാര്‍ (രാജന്‍-43) എന്നിവരെയാണ് പന്തളം പോലിസ് പിടികൂടിയത്. കഴിഞ്ഞ ആറിന് രാത്രി പന്ത്രണ്ടേകാലിനാണ് പള്ളിയില്‍ മോഷണം നടന്നത്. പള്ളിയുടെ പൂട്ടിളക്കി അകത്തുകയറിയ ഇവര്‍ തടികൊണ്ടുള്ള വഞ്ചിയില്‍ നിന്നും, പുറത്തുള്ള കുരിശ്ശടിയിലെ വഞ്ചിയില്‍ നിന്നുമായി 4,055 രൂപയാണ് മോഷ്ടിച്ചത്. നിരവധി മോഷണക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഇവര്‍ കൊല്ലം ജില്ലാ ജയിലില്‍ വച്ചാണ് പരിചയപ്പെടുന്നത്. ഉണ്ണിക്കൃഷ്ണന്‍ മങ്ങാരത്തു നിന്നും രണ്ടു മോട്ടോര്‍ പമ്പുകളും രണ്ടു മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസുകളിലും സജികുമാര്‍ റാന്നിയില്‍ ചെക്ക് മോഷ്ടിച്ച് പണം മാറിയെടുത്ത കേസിലും പ്രതികളാണ്. പന്തളം സിഐ ആര്‍ സുരേഷ്, എസ്‌ഐ സനൂജ്, എഎസ്‌ഐ കെ രഘുനാഥ്, ഷാഡോ പോലിസ് എഎസ്‌ഐ അജി ശാമുവേല്‍, സിപിഒ രാജേന്ദ്രന്‍ പിള്ള എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.

RELATED STORIES

Share it
Top