പള്ളിയിലെ അതിക്രമം: പ്രതിഷേധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: ചൂരി മീപ്പുഗുരി രിഫായി മസ്ജിദ് കോംപൗണ്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചൂരി ബട്ടംപാറയില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കാസര്‍കോട് നഗരപരിധിയില്‍ സംഘപരിവാര്‍ ആരാധനാലയങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കുമെതിരേ ഏകപക്ഷീയമായി നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കൊലക്കേസ് പ്രതികള്‍ അഴിഞ്ഞാടുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പോലിസ് സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു.

RELATED STORIES

Share it
Top