പള്ളിപ്പൊയില്‍ ബോംബേറ്: പോലിസ് അലംഭാവം അവസാനിപ്പിക്കണം- എസ്ഡിപിഐ

ചക്കരക്കല്‍: എസ്ഡിപിഐ ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജാഫര്‍ പള്ളിപ്പൊയിലിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണക്കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാനാവാത്തത് പോലിസിന്റെ അലംഭാവമാണെന്ന് എസ്ഡിപിഐ ധര്‍മടം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ മേഖലയില്‍ ഇതിന് മുമ്പും എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. മൗവ്വഞ്ചേരിയില്‍ ഒരു പ്രവര്‍ത്തകന്റെ വീടിന് നേരെ 2 തവണ ആക്രമണമുണ്ടായി. ഇതിലൊന്നും തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ വളര്‍ന്നുവരുന്നതില്‍ സിപിഎമ്മിനുള്ള അസഹിഷ്ണുതയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് പകല്‍ പോലെ വ്യക്തമാണ്. പോലിസ് നിഷ്‌ക്രിയരാവുമ്പോള്‍ നീതി നടപ്പാക്കാന്‍ ജനം തെരുവിലിറങ്ങേണ്ടിവരും. പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് പി പി മുസ്തഫ, പി ടി വി ഷംസീര്‍, ഫൈസല്‍ പൊതുവാച്ചേരി എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top