പള്ളിപ്പറമ്പ്-ചെക്കിക്കുളം പാലം അപകടാവസ്ഥയില്‍

കൊളച്ചേരി: പള്ളിപ്പറമ്പ്-ചെക്കിക്കുളം പാലം അപകടാവസ്ഥയില്‍. ഒരു കൈവരി തകര്‍ന്നതിനു പുറമെ മറ്റുള്ളവ ക്ഷയിച്ചിരിക്കുകയാണ്. കൂടാതെ പാലത്തിന്റെ താഴ്ഭാഗത്ത് കോണ്‍ക്രീറ്റ് ഇളകി ഇരുമ്പുകമ്പികള്‍ പുറത്തായി ദ്രവിച്ച നിലയിലാണ്. നെല്ലിക്കപ്പാലം, മുണ്ടേരിക്കടവ് പാലങ്ങള്‍ വരുന്നതിനു മുമ്പേ പ്രവര്‍ത്തനക്ഷമമായ പാലമാണിത്. ഈ പ്രദേശങ്ങളിലുള്ളവരെയൊക്കെ മുണ്ടേരി ഭാഗവുമായി കരമാര്‍ഗം ബന്ധിപ്പിച്ച ആദ്യ പാലമാണിത്. നിലവില്‍ നടക്കുന്ന പള്ളിപ്പറമ്പ്-ചെക്കിക്കുളം പാതയുടെ വീതികൂട്ടല്‍ പ്രവൃത്തിയോടനുബന്ധിച്ചു പാലത്തിന്റെ അറ്റകുറ്റപണികള്‍ കൂടി നടത്തി പാലം പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top