പള്ളിപറമ്പില്‍ കോഴിമാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞുഅരീക്കോട്: പള്ളിപറമ്പില്‍ കോഴിമാലിന്യം തള്ളുന്നതു നാട്ടുകാര്‍ തടഞ്ഞു. കാവനൂര്‍ വാക്കാലൂര്‍ ജുമാ മസ്ജിദിന്റെ ഉടമസ്തതയിലുള്ള ചെമ്പകത്തിചാലില്‍ മലയില്‍ കോഴിമാലിന്യം തള്ളുന്നതിനിടെയാണു സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. കൊണ്ടോട്ടി ഭാഗത്തുനിന്നാണ്് രണ്ടു മിനിലോറിയില്‍ മാലിന്യവുമായി സംഘം എത്തിയത്. ഇന്നലെ പുലര്‍ച്ചെ മാലിന്യം തള്ളി മടങ്ങുന്നതിനിടെ പ്രഭാത നമസ്‌കാരത്തിന് പോവുന്നവരാണു ഇവരെ പിടികൂടിയത്. വാഹനത്തില്‍ നിന്നു അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് മാലിന്യം തള്ളുന്ന വിവരം അറിയുന്നത്. പള്ളി പ്രസിഡന്റ് താളത്തൊടി ചെറിയാപ്പു ഹാജി, സെക്രട്ടറി അക്കരപറമ്പില്‍ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. തള്ളിയ മാലിന്യം ഇവിടെ നിന്നു സംഘത്തിനെകൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു. തുടര്‍ന്ന് അരീക്കോട് പോലിസിന് കൈമാറി. ഇരുവാഹനങ്ങളും അരീക്കോട് എസ്എ സിനോജിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top