പള്ളിക്കെതിരേ തെറ്റായ റിപോര്‍ട്ട് നല്‍കി: എസ്‌ഐക്ക് സസ്്‌പെന്‍ഷന്‍

അരീക്കോട്: അരീക്കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കീഴുപറമ്പ് വാലില്ലാപ്പുഴ സുന്നി ജുമാഅത്ത് പള്ളി പൂട്ടാന്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് തെറ്റായ റിപോര്‍ട്ട് നല്‍കിയതിനാണ് അരീക്കോട് എസ്‌ഐ സത്യനെ അന്വേഷണവിധേയമായി ജില്ലാ പോലിസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.
പള്ളിയില്‍ നേരത്തേ ഒരുവിഭാഗം അന്യായമായി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവ ഒഴിവാക്കണമെന്ന കമ്മിറ്റി നിര്‍ദേശത്തെ അവഗണിച്ച് സംഘര്‍ഷമുണ്ടെന്ന രീതിയില്‍ സബ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ പോലും തയ്യാറാക്കാതെയാണ് റിപോര്‍ട്ട് നല്‍കിയത്.

RELATED STORIES

Share it
Top