പള്ളിക്കായി സ്ഥലം കൈയേറിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്

കോഴിക്കോട്: കോര്‍പറേഷന്‍ ഓഫിസിന് സമീപമുള്ള ചെക്രയാം വളപ്പ് പള്ളി നിലനില്‍ക്കുന്ന സ്ഥലം വ്യാജ പട്ടയം ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണെന്നുള്ള ആരോപണം വാസ്്തവിരുദ്ധമാണെന്ന് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികള്‍. എന്‍ എം ബീരാന്‍ കോയ ഹാജിയുടെ പിതാവ് മൊയ്തീന്‍ കോയ ഹാജി അദ്ദേഹത്തിന്റെ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പള്ളി പരിപാലന കമ്മിറ്റിക്ക് സംഭാവന ചെയ്തിട്ടുള്ളതാണ്.
1903ലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഡി-സ്‌കെച്ചില്‍ 2 സര്‍വേ നമ്പര്‍ പ്രകാരം (8.4.77/2.79) പള്ളിയും പള്ളിയോടനുബന്ധിച്ചുള്ള സ്ഥലവും അടയാളപ്പെടുത്തതിയിട്ടുണ്ടെന്നും പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി മുഹമ്മദ് നിയാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പള്ളി സെക്രട്ടറിയുടെ നാമധേയത്തിലാണ് ഇതുവരേക്കുമുള്ള നടപടികളെല്ലാം തന്നെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. കൈവശ സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി, പട്ടയം, കുടിക്കടം തുടങ്ങിയ മുഴുവന്‍ രേഖകളും നിലവില്‍ പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറിയാണ് കൈകാര്യം ചെയ്യുന്നത്.
സ്ഥലവുമായി ബന്ധപ്പെട്ട് എല്ലാ രേഖകള്‍ക്കും അതാത് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവര്‍ അനുമതി നല്‍കി വരുകയും പള്ളിയോടനുബന്ധിച്ചുള്ള വാടക കെട്ടിടത്തിന് പള്ളി സെക്രട്ടറിയാണ് കെട്ടിട നികുതി ഇക്കാലമത്രെയും നല്‍കുകയും ചെയ്തിട്ടുള്ളത്. ആകെ 19 സെന്റില്‍ പള്ളിയും വാടകയ്ക്ക് നല്‍കിവരുന്ന കെട്ടിടവും പള്ളിയുടെ മറ്റു ആവശ്യങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുള്ള ഷെഡുമാണ് ഉള്ളത്. പരാതിക്കാരന്‍ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.
ഇത്തരം ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ഏതു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുന്നില്‍ രേഖകളടക്കം സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി മുഹമ്മദ് റിയാസ് അറിയിച്ചു.

RELATED STORIES

Share it
Top