പള്ളിക്കലാറിന്റെ സംരക്ഷണം : പഠന റിപോര്‍ട്ടുമായി തെങ്ങമം ഗവ.എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍അടൂര്‍: പള്ളിക്കലാറിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് തെങ്ങമം ഗവ.എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പഠന റിപോര്‍ട്ട് തെങ്ങമം മണമ്പുറത്ത് നടന്ന ജനകീയ കൂട്ടായ്മയില്‍ മന്ത്രി തോമസ് ഐസക്കിന് കൈമാറിയിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തവുമായി ബന്ധപ്പെട്ട് ആറിന്റെ തീരങ്ങളിലൂടെ അധ്യാപകരും വിദ്യാര്‍ഥികളും സഞ്ചരിച്ച് ഓരോ സ്ഥലത്തെയും പ്രശ്‌നങ്ങള്‍ കണ്ടെത്തി മാലിന്യങ്ങള്‍ നദിയിലേക്ക് ഒഴുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം തയാറാക്കിയ വിശദമായ  പഠന റിപോര്‍ട്ടാണ് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് നല്‍കിയത്. നേരത്തെ ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ നല്‍കിയ പഠന റിപോര്‍ട്ടിലെ നിര്‍ദേശങ്ങളും പള്ളിക്കല്‍ ആറിന്റെ സംരക്ഷണം സംബന്ധിച്ച അന്തിമ റിപോര്‍ട്ടിന് പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

RELATED STORIES

Share it
Top