പള്ളിക്കത്തോട് പഞ്ചായത്തില്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായി പരാതി

വാഴൂര്‍: വേനല്‍ കനത്തതോടെ കുടി വെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായി പരാതി. വാട്ടര്‍ അതോറിറ്റി പൊന്‍കുന്നം സെക്്ഷനില്‍ ഉള്‍പ്പെട്ട വാഴൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വാഴൂര്‍ 18ാം മൈല്‍, കൊടുങ്ങുര്‍, ഇളംപള്ളി, നെയ്യാട്ടുശേരി, വെള്ളാപ്പള്ളി മേഖലകളിലാണ് പൈപ്പ് ഉപയോഗിച്ച് കിണറുകളിലേക്കും കൃഷിയിടങ്ങള്‍ നനയ്ക്കാനും മറ്റും കുടിവെള്ളം ദുരുപയോഗം ചെയുന്നത് പതിവാകുന്നത്. പൊതു ടാപ്പുകളില്‍ നിന്നും ഇത്തരത്തില്‍ ദുരുപയോഗം വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ജല ചൂഷണം വ്യാപകമായിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ് .

RELATED STORIES

Share it
Top