പള്ളികമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് പ്രമോദിന് മതസൗഹാര്‍ദ ഭവനമൊരുക്കുന്നു

ആനക്കര:  ചേക്കോട് പളളികമ്മിറ്റിയും നാട്ടുകൂട്ടായ്മയും ചേര്‍ന്ന് പ്രമോദിന് മതസൗഹാര്‍ദ്ദ ഭവനമൊരുക്കുന്നു.ക്ഷേത്ര കാര്യമായാലും പളളിക്കാര്യമായാലും ഒത്തൊരുമയയോടെ കാര്യങ്ങല്‍ നടത്തുന്ന ചേക്കോട് നിവാസികള്‍ പ്രമോദിന്റെ വീട് നിര്‍മാണത്തിലൂടെ മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുകയാണ്.
നാട്ടുകാരുടെ നേത്യത്വത്തിലുളള കമ്മിറ്റിയാണ് പ്രമോദിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇപ്പോള്‍ ഷീറ്റ് മേഞ്ഞ വീട്ടിലായിരുന്നു പ്രമോദും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത്. പുതുതായി നിര്‍മിക്കുന്ന വീടിന്റെ കട്ടില വയ്ക്കല്‍ നാട്ടുകാരുടെ നേത്യത്വത്തില്‍ നടന്നു.
എ കെ ജബ്ബാര്‍ മുഖ്യ രക്ഷാധികാരിയും അബൂബക്കര്‍ ഹാജി, മുത്തു, നാണു നായര്‍, ഡോ ഷെരിഫ് ഹുദവി എന്നിവര്‍ രക്ഷാധികാരികളും സി മുഹമ്മദ് അഷ്‌റഫ് ചെയര്‍മാന്‍, അപ്പു വൈസ് ചെയര്‍മാന്‍, ഉണ്ണികുട്ടന്‍ കണ്‍വീനര്‍, എ കെ അലി ജോ കണ്‍വീനര്‍, വല്‍സന്‍ ട്രഷറര്‍, കെ മനോജ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേത്യത്വത്തിലാണ് വീട് നിര്‍മിക്കുന്നത്.

RELATED STORIES

Share it
Top