പലിശ സഹിതം പകരം വീട്ടി; മൊഹാലിയില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം


മൊലാഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യ മല്‍സരത്തിലെ തോല്‍വിക്ക് പലിശ സഹിതം പകരം വീട്ടിയ ഇന്ത്യ 141 റണ്‍സിനാണ് ശ്രീലങ്കയെ തകര്‍ത്തത്. രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ (208) ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 251 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ശ്രീലങ്കന്‍ നിരയില്‍ എയ്ഞ്ചലോ മാത്യൂസ് (111*)അപരാജിത സെഞ്ച്വറിയോടെ തിളങ്ങി.
ഇന്ത്യക്കുവേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എ്ന്നിവര്‍ ഓരോ വിക്കറ്റും അക്കൗണ്ടിലാക്കി. ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ ഇരു ടീമും 1-1 നിലയിലാണുള്ളത്.
നേരത്തെ ശിഖര്‍ ധവാനും (68) ശ്രേയസ് അയ്യരും (88) അര്‍ധ സെഞ്ച്വറിനേടി ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം

RELATED STORIES

Share it
Top