പലര്‍ക്കും പല നിയമം

മോസ്‌കോയില്‍ ബ്രിട്ടിഷ് ഇന്റലിജന്‍സിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു റഷ്യക്കാരനെ ലണ്ടനില്‍ വച്ച് വിഷം ചീറ്റി കൊല്ലാന്‍ നോക്കിയ സംഭവം ഈയിടെ വലിയ വിവാദമായിരുന്നു. റഷ്യന്‍ ഏജന്റുമാരാണ് അതിനു പിന്നിലെന്ന് ആരോപിച്ച് ബ്രിട്ടന്‍ കുറേ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. പകരത്തിനു പകരമായി കുറേ ബ്രിട്ടിഷുകാര്‍ക്കും റഷ്യ വിടേണ്ടിവന്നു. എന്നാല്‍, ഇതിലൊക്കെ വലിയ കാപട്യം ഒളിഞ്ഞിരിക്കുന്നു. വ്യക്തികളെ തിരഞ്ഞുപിടിച്ച് വിചാരണ കൂടാതെ കൊല്ലുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ്. എന്നാല്‍, അമേരിക്കയും ഇസ്രായേലും ഫ്രാന്‍സും തക്കംകിട്ടുമ്പോള്‍ ഇതൊക്കെ ചെയ്യാറുണ്ട്. വലിയ ഉദാരവാദിയായ ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് അന്‍വറുല്‍ ഔലാഖി എന്ന യുഎസ് പൗരനെയും അയാളുടെ പ്രായപൂര്‍ത്തിയാവാത്ത മകനെയും ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത്.
ഇസ്രായേലാണ് ഇത്തരം കൊലപാതകങ്ങളില്‍ മുന്‍നിരയില്‍. ഫലസ്തീന്‍ വിമോചനത്തിനായി പരിശ്രമിച്ച 2,700 പേരെ യഹൂദരാഷ്ട്രം കൊലപ്പെടുത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളായ ശെയ്ഖ് അഹ്മദ് യാസീന്‍, അബ്്ദുല്‍ അസീസ് അല്‍റന്‍തീസി എന്നിവര്‍ അവരില്‍ പ്രമുഖരാണ്. 2002ല്‍ ഹമാസ് നേതാവായ സലാഹ് ശഹാദയെ ഉന്നംവച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ടണ്‍ ഭാരമുള്ള ബോംബിടുകയായിരുന്നു. അതില്‍ ഒമ്പതു കുഞ്ഞുങ്ങളടക്കം 16 സാധാരണക്കാരാണു മരണമടഞ്ഞത്.

RELATED STORIES

Share it
Top