പലമയില്‍ ഒരുമ സാംസ്‌കാരികോല്‍സവം: ബഹുഭാഷാ സര്‍ഗോല്‍സവത്തിന് തുടക്കമായി

കാസര്‍കോട്:  സാംസ്‌കാരിക വകുപ്പിനു കീഴിലുള്ളഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന ബഹുഭാഷ സാംസ്‌കാരികോല്‍സവത്തിനും  യക്ഷഗാന കുലപതിയായ ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ ജന്മശതാബ്ദിഘോഷവത്തിനും  കാസര്‍കോട് തുടക്കമായി.  ഇന്നലെ  രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മധൂര്‍ ഉളിയ ഇല്ലത്തിലെ ഉളിയത്തായ വിഷ്ണു ആസ്ര സാംസ്‌കോരികോല്‍സവം ഉദ്ഘാടനംചെയ്തു. കന്നഡ സാംസ്‌കാരിക വകുപ്പ്, ഷേണി രംഗരാജ് ട്രസ്റ്റിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.
യക്ഷഗാന കലാ പണ്ഡിതന്‍ ഡോ. പ്രഭാകര്‍ ജോഷി അധ്യക്ഷനായി. കന്നഡ സാംസ്‌കാരിക വകുപ്പ് ജോ. ഡയറക്ടര്‍ ബല്‍വന്തറാവു പാട്ടീല്‍, ഭാരത്ഭവന്‍ മെംബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, മലയാള യക്ഷഗാന ഉപജ്ഞാതാവ് എ ജി നായര്‍, എം ചന്ദ്രപ്രകാശ്, രവീന്ദ്രന്‍ കൊടക്കാട്, ഷേണി വേണുഗോപാല ഭട്ട്, ഉമേശ് എം സാലിയന്‍ എന്നിവര്‍ സംസാരിച്ചു.. തുടര്‍ന്ന് ഷേണി ദശമുഖ ദര്‍ശനത്തെ കുറിച്ച് നടന്ന സെമിനാറില്‍ ഡോ. ജി എന്‍ ഹെഗ്‌ഡെ, ലക്ഷ്മീശ തോള്‍പ്പാടി, അംബതാനയ മുദ്രാടി എന്നിവര്‍ സംസാരിച്ചു. ഉജിറെ അശോക്ഭട്ട് വിഷയം അവതരിപ്പിച്ചു. പുലിക്കുന്ന് സി രാഘവന്‍ മാസ്റ്റര്‍ നഗറില്‍ സാംസ്‌കാരിക അന്യോന്യം ഭാഷാവിനിമയ സൗഹൃദം നടന്നു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായി. കെ വി കുമാരന്‍, സുധാകരന്‍ രാമന്തളി, കെ കെ ഗംഗാധരന്‍, ഡോ. പാര്‍വതി ഐത്താള്‍ എന്നിവര്‍ സംസാരിച്ചു. സി എല്‍ ഹമീദ് സ്വാഗതം പറഞ്ഞു. ബഹുഭാഷാ കാവ്യോല്‍സവം  കവി പി പി ശ്രീധരനുണ്ണി ഉദ്ഘാടനംചെയ്തു.
പി എസ് ഹമീദ് അധ്യക്ഷനായി. ദിവാകരന്‍ വിഷ്ണുമംഗലം, രാധാകൃഷ്ണന്‍ പെരുമ്പള, വിനോദ്കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. വിവേക് ഷാന്‍ഭാഗ്, യു എ ഖാദര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കലക്ടര്‍ കെ ജീവന്‍ബാബു, രവീന്ദ്രന്‍ കൊടക്കാട്, എം ചന്ദ്രപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top