പലതവണ കാണാന്‍ ശ്രമിച്ചിട്ടും അനുവാദം തന്നില്ല, കേരളത്തെ അപമാനിക്കുന്നു: പ്രധാനമന്ത്രിക്കെതിരെ പിണറായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി നിവേദനം സമര്‍പ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടും അനുമതി നിഷേധിച്ചു. നിവേദനം നല്‍കാനെത്തിയ തന്നോട് വകുപ്പ് മന്ത്രിയെ കാണാന്‍ ആണ് പ്രധാനമന്ത്രി അറിയിച്ചത്. ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് എന്നും പിണറായി തുറന്നടിച്ചു. ഫെഡറല്‍ സംവിധാനത്തെ മാനിക്കാന്‍ കേന്ദ്രം തയ്യാറാവേണ്ടതുണ്ട്.
നാടിന്റെ പൊതുവായ വളര്‍ച്ച കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് കാരണം തടസ്സപ്പെടുന്നുണ്ട്. കേരളത്തില്‍ പലമേഖലയുടെയും തകര്‍ച്ചയ്ക്ക് വഴി വയ്ക്കുന്നത് കേന്ദ്രനയമാണെന്നും റെയില്‍വേ വികസനത്തിന് കേരളം ഭൂമി നല്‍കുന്നില്ലെന്ന ആരോപണം തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടത്. കേരളത്തോട് മാത്രമാണ് പ്രധാനമന്ത്രി ഈ അവഗണന കാണിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

RELATED STORIES

Share it
Top