പലകപ്പാണ്ടിയില്‍ വീണ്ടും പുലിയിറങ്ങി; കലമാനിനെ കൊന്ന നിലയില്‍

കൊല്ലങ്കോട്: തെന്മലയോരത്ത് പലകപ്പാണ്ടി പ്രദേശത്തും കിണ്ണത്ത് മൊക്കിലും പുലിയിറങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. കഴിഞ്ഞ ദിവസമാണ് ഈ പ്രദേശങ്ങളില്‍ കന്നുകാലികളെ മേയ്ക്കാല്‍ പോകുന്നവര്‍ കലമാന്‍ ചത്തു കിടക്കുന്നത് കണ്ടത്. അടുത്ത് ചെന്നു നോക്കിയപ്പോഴാണ് മണല്‍തിട്ടയില്‍ പുലിയുടെ കാല്‍പ്പാട് പതിഞ്ഞതായി കണ്ടെത്തിയത്. കലമാനിന്റെ ശരീര ഭാഗങ്ങള്‍ പകുതിയോളം കഴിച്ച ശേഷം ഉപേക്ഷിച്ച നിലയിലാണ്. ഏതാനും മാസം മുമ്പ് പത്തോളം ആടുകളെയും രണ്ട് പശുവിനേയും കടിച്ച് കൊന്നിരുന്നു. കഴിഞ്ഞ വര്‍ഷവും മലയടിവാരത്ത് പറയമ്പള്ളത്ത് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. തുടര്‍ന്ന് വനം വകുപ്പ് കെണിവച്ച് പിടികൂടി പറമ്പിക്കുളം വനത്തില്‍ കൊണ്ടുവിടുകയായിരുന്നു. പലകപ്പാണ്ടികനാല്‍ കാണാനും വെള്ളച്ചാട്ടമായ പലകപ്പാണ്ടി സീതാര്‍കുണ്ട് വന മേഖലയിലേക്കും ദിനംപ്രതി നിരവധി പേരാണ് ദിവസം വനം വകുപ്പിന്റെ അനുമതിയില്ലാതെ എത്തുന്നത്.

RELATED STORIES

Share it
Top