പലംപൂര്‍ കൂട്ടബലാല്‍സംഗം: പ്രതികള്‍ പിടിയില്‍

ധര്‍മശാല: ഹിമാചല്‍പ്രദേശിലെ പലംപൂരിനടുത്ത് 15കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ മൂന്നു പ്രതികളെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്തു. അജയ്, നിഷു, ശശി എന്നിവരാണു പിടിയിലായതെന്നു പോലിസ് അറിയിച്ചു.
ഇവര്‍ കഴിഞ്ഞമാസം 26 മുതല്‍ ഒളിവിലായിരുന്നു. ഹിമാചല്‍പ്രദേശിലെ പലംപൂരിലെ വനത്തില്‍ വച്ചാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരുള്‍പ്പെടെയുള്ള സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും 28ന് പോലിസ് പിടികൂടിയിരുന്നു. പ്രതികള്‍ പഞ്ചാബിലെ കപൂര്‍ത്തല ജില്ലയില്‍ രാത്രി ചെലവഴിച്ച ശേഷം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കു പോവുകയായിരുന്നുവെന്ന് എസ്എസ്പി സന്തോഷ് പാട്ടീല്‍ പറഞ്ഞു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും പിടികൂടി. ക്ഷേത്രത്തില്‍ നിന്നു പെണ്‍കുട്ടിയും സുഹൃത്തും വീട്ടിലേക്കു പോവുമ്പോള്‍ പ്രതികള്‍  സുഹൃത്തിനെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top