പറവകള്‍ക്ക് 100ഓളം തണ്ണീര്‍കുടങ്ങള്‍ സ്ഥാപിച്ചു

കോഴിക്കോട്: പയ്യാനക്കല്‍ മേഖല എംഎസ്എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരള്‍ച്ച നേരിടുന്ന ഈ അവസ്ഥയില്‍ പയ്യാനക്കല്‍ ബസാറിലും മേഖലയിലെ നൂറോളം  പ്രവര്‍ത്തകരുടെ വീടുകളിലും തണ്ണീര്‍കുടങ്ങള്‍ നിര്‍മിച്ച് .
പയ്യാനക്കല്‍ ബസാറില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡന്റ് എന്‍ പി സാജിത് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലറും സൗത്ത് മണ്ഡലം മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റ് പി വി അവറാന്‍ ഉദ്ഘാടനം ചെയ്തു.ടി കെ അഷറഫ്, പി ടി സെയ്തലവി, കെ പി ജലീല്‍, പി പി അഷറഫ്, പി വി  ഷംസുദ്ദീന്‍, കെ കെ ഹാരിസ്, പി കെ നസീര്‍, കെ മുഹമ്മദ് ഹാരിസ്, കെ ഫാമില്‍കോയ, കെ മര്‍ഷൂക്, പി വി അബ്ദുല്ലകോയ, ടി മുഹമ്മദ് മുസ്തഫ, സി പി നജീബ്, കെ പി ഹാരിസ്, സി വി നിസാര്‍, വി പി മുഹമ്മദ് റാഫി, കെ വി അര്‍ഷാദ്, സി കെ അനസ്, പി റസ്‌വാന്‍, കെ വി ഫര്‍ഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top