പറമ്പില്‍ കെട്ടിയിരുന്ന നാല് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നുകോതമംഗലം: പറമ്പില്‍ കെട്ടിയിരുന്ന 4 ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. മൈലൂര്‍ മണലും പാറയില്‍ ജിന്‍സ് മാത്യുവിന്റെ ആടുകളെയാണ് ഇന്നലെ ഉച്ചയോടെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. രാവിലെ സ്വന്തം പുരയിടത്തില്‍ തീറ്റക്കായി കെട്ടിയിട്ടതായിരുന്നു. ഉച്ചയോടെ ആടുകളുടെ ബഹളം കേട്ട് ഓടിയെത്തിയ ജിന്‍സ് കൂട്ടമായെത്തിയ നായ്ക്കള്‍ ആടുകളെ ആക്രമിക്കുനതാണ് കണ്ടത്. ബഹളം വച്ച് നായ്ക്കളെ ഓടിച്ചു വിട്ടെങ്കിലും മാരകമായി മുറിവേറ്റ 4 ആടുകളും ഉടനെ ചാവുകയായിരുന്നു.40000 രൂപയോളം വില ലഭിക്കുമായിരുന്ന ആടുകളെയാണ് നായ്ക്കള്‍ കൊന്നതെന്ന് ജിന്‍സ് മാത്യൂ പറഞ്ഞു. കൂലി പണിക്കാരനായ ജിന്‍സ് ആടുവളര്‍ത്തലിലും ഏര്‍പ്പെട്ടിരുന്നു. സ്‌കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതക്ക് പരിഹാരം എന്നോണം വളര്‍ത്തിയിരുന്നതാണ് ആടുകളെ. മൈലൂര്‍ മേഖലയില്‍ തെരുവ്‌നായ ശല്യം വ്യാപകമായതായി നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ എങ്ങനെ സ്‌കൂളിലയക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top