പറമ്പിക്കുളം തേക്കടി റേഷന്‍ കടയില്‍ ഒറ്റയാന്റെ പരാക്രമം

കൊല്ലങ്കോട: പറമ്പിക്കുളം തേക്കടി റേഷന്‍ കടയില്‍ ഒറ്റയാന്റെ പരാക്രമണം. തെന്മല നെല്ലിയാമ്പതി താഴ്‌വാര പ്രദേശമായ ചെമ്മണാംമ്പതി പലകപ്പാണ്ടിയില്‍ നിന്നും ഉള്‍ക്കാടുകളിലേക്ക് കയറി പറമ്പിക്കുളം ഭാഗത്തെത്തിയ ആത്തൂര്‍ കൊമ്പന്റെ പരാക്രമണത്തില്‍ കോളനിവാസികള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രി പറമ്പിക്കുളം തേക്കടിയിലെ എആര്‍ഡി 66 നമ്പര്‍ റേഷന്‍ കടയിലെ ഷട്ടര്‍ പൊളിച്ച് കടയില്‍ വിതരണം ചെയ്യാന്‍ വെച്ച അരിച്ചാക്കുകള്‍ നശിപ്പിച്ചും അരി തിന്നുമാണ് കൊമ്പന്റെ പരാക്രമം. കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ ഇരുമ്പ് ഷട്ടറാണ് പൊളിച്ച് അകത്ത് കടന്നു തിന്നത്. 2 ചാക്ക് മട്ടയരി 4 ചാക്ക് കുത്തരി എന്നിവയാണ് ചാക്ക് പൊളിച്ച് തിന്നും നശിപ്പിച്ചും കളഞ്ഞത്. ഷട്ടര്‍ പൊളിക്കുന്ന ശബ്ദം കേട്ടതിന് തുടര്‍ന്ന് നല്‍കിയ വിവരത്തില്‍ സമീപത്തുള്ള വനംവകുപ്പിന്റെ ഓഫിസില്‍ നിന്നു വനം വകുപ്പ് ജീവനക്കാര്‍ എത്തി. ടയര്‍കത്തിച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ക്ക് നേരെയായി പിന്നീട് ഒറ്റയാന്റെ പരാക്രമം. ജീവനക്കാര്‍ ജീവനാര്‍ത്ഥം രക്ഷപ്പെടുകയായിരുന്നു. ദീര്‍ഘനേരത്ത് പരിശ്രമത്തിനൊടുവിലാണ് കാട്ടിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മുപ്പത് ഏക്കര്‍ കോളനിയിലും അല്ലിമൂപ്പന്‍ കോളനിയിലെ നാലോളം വീടുകളുടെ വാതിലുകള്‍ ജനല്‍ ചില്ലകള്‍ വീടുകളുടെ വശങ്ങളില്‍ മറച്ചതും തകര്‍ത്തിരുന്നു. താഴ്‌വാര പ്രദേശങ്ങളിലെ ചെമ്മണാംമ്പതി മൊണ്ടിപതി കളളിയമ്പാറ പലകപ്പാണ്ടി പ്രദേശങ്ങളില്‍ കൃഷി നാശവും വീടുകള്‍ ഒറ്റയാന്‍ നശിപ്പിച്ചിരുന്നു. മനുഷ്യര്‍ക്ക് നേര് ആക്രമണ സ്വഭാവം കാണിക്കുന്നതാണ് ആത്തൂര്‍ കൊമ്പനെന്ന് വനം വകുപ്പ് പറയുന്നു.തേക്കടിയില്‍ കെ സി ബാലന്റെ ലൈസന്‍സിലുള്ളതാണ് റേഷന്‍കട.

RELATED STORIES

Share it
Top