പറമ്പിക്കുളം-ആളിയാര്‍: തമിഴ്‌നാടിനെതിരേ നടപടിയെടുക്കണമെന്ന് എംഎല്‍എമാര്‍

ചിറ്റൂര്‍:പറമ്പിക്കുളം-ആളിയാര്‍ കരാര്‍ നിരന്തരമായി ലംഘിക്കുന്ന തമിഴ്‌നാടിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍. പറമ്പിക്കുളം ആളിയാര്‍ കരാര്‍ ലംഘനം തുടരുന്ന തമിഴ്‌നാടിനെതിരെ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധി തവണ ഇടപെട്ടിട്ടും തമിഴ്‌നാട് കരാര്‍ ലംഘനം തുടരുകയാണ്. കരാര്‍ പുനരവലോകനം ചെയ്യണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. 13ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. അതിനു മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് ജലവിതരണത്തില്‍ ഉറപ്പു ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ അണിക്കോട്ടില്‍ എംഎല്‍എമാരായ  കെ കൃഷ്ണന്‍കുട്ടി, കെ ബാബു, കെ ഡി പ്രസേനന്‍, കെ വി വിജയദാസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ഉപവാസം അനുഷ്ടിച്ചത്. ഇത്രയും ദീര്‍ഘമായ സമരം വെള്ളത്തിനു വേണ്ടി എങ്ങുമുണ്ടായിട്ടിലെന്നും തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാടിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top