പറപ്പൂരില്‍ ജനകീയ മുന്നണിയില്‍ പിളര്‍പ്പില്ലെന്ന് എസ്ഡിപിഐ

പറപ്പൂര്‍: ഗ്രാമപ്പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന ജനകീയ മുന്നണിയില്‍ പിളര്‍പ്പുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി. ജനകീയ മുന്നണി സ്ഥാനാര്‍ഥികളായി ഗ്രാമപ്പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍നിന്നു വിജയിച്ച പി കെ ശശിയും പതിനാലാം വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ അഡ്വ. സൈഫുന്നീസയും ജനകീയ മുന്നണിക്ക് നല്‍കുന്ന പിന്തുണ തുടരുമെന്നും മുന്നണിയില്‍ പിളര്‍പ്പുണ്ടെന്ന തരത്തില്‍ തല്‍പര കക്ഷികള്‍ പടച്ചുവിടുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പാപ്പരത്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കല്ലന്‍ അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. പി കെ ശശി, അഡ്വ. സൈഫുന്നീസ, എം അബ്ദുല്‍ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top