പറപ്പൂക്കര ഇരട്ടക്കൊലപാതക കേസ്: ശിക്ഷാ വിധി നാളെ

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ആനന്ദപുരം വള്ളിവട്ടത്ത് രജീഷ്, പറപ്പൂക്കര സ്വദേശി ശരത്, നെടുമ്പാള്‍ മൂത്തേടത്ത് വീട്ടില്‍ സന്തോഷ്, ആനന്ദപുരം കൈപ്പഞ്ചേരി വീട്ടില്‍ ഷിനു, ആനന്ദപുരം വള്ളിവട്ടത്ത് രഞ്ജു എന്നിവരെയാണ് വരാക്കര രായപ്പന്‍ വീട്ടില്‍ മെല്‍വിന്‍, മുരിയാട് പനിയാറ വീട്ടില്‍ ജിത്തു എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്.
ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ മിഥുന്റെ ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിനു കാരണം. ശിക്ഷ വിധിക്കുന്നതിനായി കേസ് നാളത്തേക്ക് മാറ്റി. സംഭവത്തില്‍ മെല്‍വിനും വിശ്വജിത്തും കൊല്ലപ്പെടുകയും മിഥുന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top