പറച്ചിലമാടില്‍ ബസ് അപകടം; അപകടത്തിനു കാരണം പഴയ ടയര്‍ ഉപയോഗിച്ചതെന്ന് എംവിഐ

കോട്ടക്കല്‍:  ദേശീയപാത കോട്ടക്കല്‍ പറച്ചിലമാടില്‍ ബസ് അപകടത്തിന് കാരണമായത് പഴയ ടയര്‍ ഉപയോഗിച്ചതിനാലെന്ന് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍. ബസ് അമിതവേഗതയിലായിരുന്നവെന്ന് നാട്ടുകാരും പറഞ്ഞു. കോഴിക്കോട് നിന്നു തൃശൂരിലേക്ക് പോവുന്ന വിനായക ബസ്സാണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
മഴയില്‍ റോഡില്‍നിന്ന് തെന്നിമാറിയ ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. വളാഞ്ചേരി പകരനല്ലൂല്‍ കുനിയന്‍ കുന്നത്ത് പ്രഭാവതി അമ്മ (57) അപകടത്തില്‍ മരിച്ചിരുന്നു. പ്രഭാവതിയുടെ ബന്ധുക്കള്‍ക്കും അപടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പറച്ചിലമാടില്‍ അപകടം നിത്യസംഭവമാണ്.  ഒരിക്കല്‍ ലോറി കിണറ്റിലേക്ക് വീണിരുന്നു. ഇതിനുശേഷം സുരക്ഷാവേലി സ്ഥാപിച്ചിരുന്നെങ്കിലും അപകടം കുറഞ്ഞില്ല.
പരിക്കേറ്റവര്‍ കുമ്മിണിപ്പറമ്പില്‍ ശിവദാസന്‍(43), വടക്കാഞ്ചേരി അല്ലത്തൂര്‍ ആത്തിക്ക (62), വേങ്ങര പരി ശിഹാബുദ്ദീന്‍ (25), കീഴ്‌ശേരി നെല്ലിപ്പകുണ്ടില്‍ ശറഫുദ്ദീന്‍ (15), കൂടാതെ വയനാട് മങ്കടയില്‍ ഹുസയ്ന്‍ (50), കീഴിശേരി പെരിങ്ങല്‍ ശിബി ലി (15), പെന്നാനി വാക്കത്ത് മുജീബ്‌റഹ്മാന്‍ (38), പാനൂര്‍ പെരിയന്‍കുന്നത്ത് ബാലന്‍ (53), യുനി. സിറ്റി അന്‍വര്‍ (45), പകരനല്ലൂര്‍ കുനിയന്‍കുന്നത്ത് കുഞ്ഞാന്‍ (40), തൃശൂര്‍ കൊല്ലനൂര്‍ ഡോ. നവ്യ (32), വടകര കുനിയില്‍ സന്തേഷ് (52), കോഴിക്കോട് മീന്തലകുടത്തില്‍ രമേഷന്‍ (48), ഈങ്ങാപ്പുഴ കുന്നുമ്മല്‍ ചന്ത്രന്‍(42), എടപ്പാള്‍ തൃക്കണ്ടിയൂര്‍ പറമ്പില്‍ ദനേഷ് കുമാര്‍(28), കുന്നംകുളം മറ്റേക്കാട്ടില്‍ സുഹാന(22), കോട്ടപ്പുറം ഉടുക്കി ബിന്ദു(39), മല്ലന്‍കുന്നത്ത് കാവ് പെരിഞ്ചേരി കീര്‍ത്തി(26), കണ്ണൂര്‍ മുണ്ടക്കത്തൊടിയില്‍ സുനീറ(30), ചങ്ങരംകുളം മൂരിയത്ത് മിഥുന്‍ (34), പുത്തന്‍പള്ളി മുഹമ്മദ് നിഹാദ് (13), മലപ്പുറം ദിനേശ് (27), കോഴിക്കോട് സ്വാദി (16), കാടാമ്പുഴ കരന്‍പറമ്പില്‍ അബ്ദുല്‍ ജലീല്‍(27), പറമ്പില്‍ പീടിക വരിച്ചാലില്‍ ദിനേഷ്‌കുമാര്‍(31), ബാലുശേരി മീറ്റിലകത്ത് സരിത(38), തൃശൂര്‍ അലപ്പാട്ട് പൊന്തക്കല്‍ ബിനോയ് വര്‍ഗീസ, ചെര്‍പ്പുളശേരി ചെങ്ങത്തുപറമ്പില്‍ മനീഷ(21), പുതുപ്പാടി ദേവി(34), പകരനല്ലൂര്‍ കുനിയന്‍കുന്നത്ത് കുട്ടപ്പ(59) പകര കുനിയില്‍ സന്തോഷ്(52), കോഴിക്കോട് മീത്തലകുണ്ടില്‍ രമേഷന്‍(48), കുറ്റിപ്പുറം കുമ്മിണിപ്പറമ്പില്‍ ശ്രീജ(40), പേരശന്നൂര്‍ കുനിയന്‍പറമ്പില്‍ നളിനി(50), മൂര്‍ക്കനാട് ഇടത്തൊടിക്കച്ചേരി സ്വാലിഹ്(22), വളാഞ്ചേരി കാവൂര്‍ സജിനി(40), വളാഞ്ചേരി പറമ്പില്‍ കവിത (36), കുറ്റിപ്പുറം കിറിയേടത്ത് ശീബ(38), തൃശൂര്‍ തേക്കിനകത്ത് സന്തോഷ്(44), വയനാട് മങ്ങാട് ഫാതിമ(50), കടവല്ലൂര്‍ അച്യുടത് അമൃത(23), കീഴ്‌ശേരി കണ്ടിയില്‍ യാസിര്‍(16), കീഴ്‌ശേരി ഉതകത്ത് മുഹമ്മദ് ദില്‍ശാദ്(16), കീഴിശേരി കുണ്ടിപ്പിലാക്കല്‍ മുഹമ്മദ് അര്‍ശദ്(16), കുനിയന്‍കുന്നത്ത് കണ്ണന്‍(40), ഈങ്ങാപ്പുഴ കുന്നുമ്മല്‍ ദേവി(34),കാടാമ്പുഴ ചീരങ്ങന്‍ റഷീദ്(32), ചീരങ്ങന്‍ മുഹമ്മദ് റസല്‍(ഏഴ്), ചീരങ്ങന്‍ മുഹമ്മദ് റാഫി(33), കൂരിയാട് അരിമ്പലം യൂസുഫ്(45), വയനാട് പിടിയാക്കപ്പറമ്പില്‍ സജീബ്(30), മാരാക്കര ഗൗതമന്‍(45).

RELATED STORIES

Share it
Top