പറക്കോട് മാര്‍ക്കറ്റില്‍ അംഗീകൃത സ്റ്റാളുകള്‍ ഉടന്‍ നിര്‍മിക്കണം : എസ്ഡിപിഐഅടൂര്‍: അടൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ എത്രയും പെട്ടെന്ന് സ്റ്റാളുകള്‍ നിര്‍മിക്കണമെന്ന് എസ്ഡിപിഐ അടൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ അധികൃതര്‍ കഴിഞ്ഞദിവസം മാര്‍ക്കറ്റിലെ ഷെഡ്ഡുകള്‍ പൊളിച്ചിരുന്നു. അടൂര്‍, പറക്കോട് മേഖലയിലെ നൂറുകണക്കിന് ചെറുകിട കച്ചവടക്കാര്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ വേണ്ടി താല്‍കാലികമായി പണിത ഷെഡ്ഡുകളാണ് നഗരസഭാ അധികൃതര്‍ പൊളിച്ചുനീക്കിയത്. ഇതിനെതിരേ ശബ്ദിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ രംഗത്ത് വരാത്തതിനെതിരേ ശക്തമായ പ്രതിഷേധമുണ്ട്. കടുത്ത വേനലില്‍ കച്ചവടക്കാരെ പീഡിപ്പിക്കുന്ന നടപടിയാണ് അധികൃതര്‍ ചെയ്യുന്നത്. മാര്‍ക്കറ്റില്‍ ഷെഡ്ഡുകള്‍ പൊളിച്ച് മരുഭൂമിയാക്കിയ സ്ഥലത്ത് കച്ചവടക്കാര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ കച്ചവടം ചെയ്യാന്‍ കഴിയുന്ന നിലയില്‍ സ്റ്റാളുകള്‍ ഉടന്‍ നിര്‍മിക്കണം. അല്ലാത്ത പക്ഷം മാര്‍ക്കറ്റിലെ കച്ചവടക്കാരെ ഉള്‍പ്പെടുത്തി സമരപരിപാടികള്‍ക്ക്് നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ അടൂര്‍ മേഖലാ കമ്മിറ്റി പറഞ്ഞു. യോഗത്തില്‍ മേഖലാ പ്രസിഡന്റ് അല്‍ അമീന്‍, സെക്രട്ടറി അനീഷ് പറക്കോട്, റഫീഖ്, ഷംനാദ് സംസാരിച്ചു.

RELATED STORIES

Share it
Top