പറക്കോട് ബ്ലോക്ക് പഞ്ചായത്ത് : 17.71 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരംപത്തനംതിട്ട:  പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.71 കോടി രൂപ അടങ്കലുള്ള 110 പ്രൊജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. വന്യ മൃഗങ്ങളില്‍ നിന്നും വിളസംരക്ഷണം, ഫലവൃക്ഷ പ്രദര്‍ശന കൃഷിത്തോട്ടം, ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ള പദ്ധതി, സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ബ്ലോക്ക് പഞ്ചായത്ത് എന്നീ നൂതന പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. പിഎംഎവൈ പദ്ധതിയില്‍ 1.29 കോടി രൂപ, കൃഷി മേഖലയില്‍ ഒരു കോടി രൂപ, പൊതുമരാമത്ത്  പ്രവൃത്തികള്‍ 3.14 കോടി രൂപ, ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.8 കോടി രൂപയ്ക്ക് ഏനാദിമംഗലം സി.എച്ച്.സി കെട്ടിട നിര്‍മാണം, കുടിവെള്ള പദ്ധതികള്‍ക്കായി 61 ലക്ഷം രൂപ, മാലിന്യ-ശുചിത്വ പദ്ധതികള്‍ക്ക് 91 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍ അറിയിച്ചു.

RELATED STORIES

Share it
Top