പറക്കുളത്തെ ക്രഷര്‍ യൂനിറ്റ് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു

ആനക്കര: പറക്കുളത്തെ ക്രഷര്‍ യൂനിറ്റ് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. ക്രഷര്‍ പ്രവത്തിക്കുന്ന സമയങ്ങളില്‍ പറക്കുളം പടിഞ്ഞാറങ്ങാടി റോഡില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പടെയുളള യാതക്കാര്‍ക്ക് പൊടിശല്യം കാരണം യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ക്രഷറിന്റെ പ്രവര്‍ത്തനം തഞ്ഞിരുനെങ്കിലും ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
കുന്നിന്‍ ചെരുവിലുളള ക്രഷര്‍ യൂനിറ്റില്‍ നിന്നുളള പൊടി കിലോമീറ്ററുകള്‍ വരെ ബാധിക്കുന്നുണ്ട്. പൊടി ശല്ല്യം കാരണം ഈ മേഖലയിലെ പ്രധാന പാതയായ പറക്കുളം പടിഞ്ഞാറങ്ങാടി റോഡ് വഴിയാത്ര ചെയ്യാന്‍ പറ്റാത്തവസ്ഥയാണ്, കുന്നിന്‍ ചെരുവിലുളള മരങ്ങളുടെ ഇലകളെല്ലാം ഇപ്പോള്‍ വെള്ളകളറാണ്.

RELATED STORIES

Share it
Top