പറക്കുന്നതിനിടെ ബാത്ത്‌റൂം എന്ന് കരുതി വിമാന വാതില്‍ തുറക്കാന്‍ ശ്രമം

പട്‌ന: വിമാനം പറക്കുന്നതിനിടെ പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. ശുചിമുറിയിലേക്കുള്ള വാതിലാണെന്നു കരുതിയാണ് തുറക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നിന്നും പട്‌നയ്ക്കുള്ള ഗോ എയര്‍ വിമാനത്തിലായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്ന ശേഷം ടോയ്‌ലറ്റിലേക്ക് പോവുകയാണെന്ന് പറഞ്ഞ യാത്രക്കാരന്‍ പുറത്തേക്കുള്ള സുരക്ഷാവാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം പട്‌നയില്‍ ഇറങ്ങുന്നതുവരെ ഇയാളെ ജീവനക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പട്‌നയില്‍ എത്തി ഇയാളെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറി.

RELATED STORIES

Share it
Top