പരേതര്‍ക്ക് പെന്‍ഷന്‍ നല്‍കി പണം തട്ടിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍

ആലത്തൂര്‍: അയിലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മരിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കിയ സംഭവത്തില്‍ കേസെടുത്ത ബ്രാഞ്ച് സെക്രട്ടറി ഒളിവിലെന്ന് പോലിസ്. സിപിഎം ഒലിപ്പാറ ബ്രാഞ്ച് സെക്രട്ടറി സുന്ദരനാണ് ഒളിവില്‍ പോയിരിക്കുന്നത്. അയിലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അടിപ്പെരണ്ട, തെങ്ങുംപാടം ഭാഗത്ത് മരിച്ചവര്‍ക്ക് പെന്‍ഷന്‍ വിതരണം നല്‍കിയതായി രേഖപ്പെടുത്തി പണം തിരിമറി നടത്തിയെന്ന പരാതിയിലാണ് സുന്ദരനെതിരെ നെന്മാറ പോലിസ് കേസെടുത്തത്. അയിലൂര്‍ സഹകരണ ബാങ്കിന്റെ പെന്‍ഷന്‍ വിതണത്തിന്റെ ചുമതലയുള്ളയാളാണ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുന്ദരന്‍. കഴിഞ്ഞ ദിവസം പോലിസ് ഇദ്ദേഹത്തിന്റെ വീട് റെയ്ഡ് നടത്തിയങ്കെിലും പിടികൂടാനായില്ല. ബന്ധുക്കുളുടെ വീടുകളിലും പരിശോധന നടത്തുകയും ചെയ്തു. ഡിസംബര്‍ ഒന്നുമുതല്‍ മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്തുമെന്ന് നെന്മാറ സിഐ പറഞ്ഞു. ഇതിനിടെ പാര്‍ട്ടി തലത്തിലുള്ള നടപടിയുടെ ഭാഗമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് വിശദീകരണം ചോദിക്കാന്‍ കൊല്ലങ്കോട് ഏരിയാ കമ്മിറ്റി  തീരുമാനിച്ചു. വിശദീകരണ നോട്ടീസ് നേരിട്ട് നല്‍കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ദിവസം നോട്ടീസ് വീട്ടുകാരുടെ പക്കല്‍ നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top