പരുമലയില്‍ കട കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

മാന്നാര്‍: പരുമലയിലെ സ്വകാര്യ ആശുപത്രിയുടെ എതിര്‍വശം സ്ഥിതി ചെയ്യുന്ന അരികുപുറം ബില്‍ഡിങിലെ അല്‍നാസ് ബേക്കറി ആന്റ് സ്‌റ്റേഷനറി എന്ന സ്ഥാപനമാണ് ഇന്നലെ രാവിലെ എട്ടോടെ പൂര്‍ണമായും കത്തിനശിച്ചത്.
പരുമല കോട്ടയ്ക്ക മാലിയില്‍ അബ്ദുള്‍ നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ആറുവര്‍ഷമായി ഈസ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.രാവിലെ കടയില്‍ നിന്നും പുകയുയരുന്നത് കണ്ട നാട്ടുകാര്‍ നാസറിനെ വിവരം അറിയിക്കുകയും ഉടന്‍ കടയിലെത്തിയ നാസര്‍ കട തുറന്നപ്പോള്‍ ഉള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതാണ് കണ്ടത്.തുടര്‍ന്ന് നാട്ടുകാര്‍ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര യൂനിറ്റുകളിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top