പരീക്ഷ മാറ്റിയ സംഭവം: കെഎസ്‌യു ഉപരോധിച്ചു

കണ്ണൂര്‍: എസ്എഎഫ്‌ഐ ജില്ലാ സമ്മേളനത്തിനായി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയ വിഷയത്തില്‍ പ്രൊ  വൈസ് ചാന്‍സലര്‍ ഡോ. പി ടി രവീന്ദ്രനെ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.
ഉപരോധത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പരീക്ഷ മാറ്റാന്‍ ഇടയായ സാഹചര്യവും ബാഹ്യ ഇടപെടലുകളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വെള്ളിയാഴ്ച വൈസ് ചാന്‍സലര്‍ കണ്ണൂരിലെത്തിയ ശേഷം വിശദാംശങ്ങള്‍ നേരിട്ട് അറിയിക്കുമെന്നും രേഖാമൂലം ഉറപ്പ് നല്‍കി.
ഉപരോധത്തിന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ഷിബിന്‍ ഷിബു, ഫര്‍ഹാന്‍ മുണ്ടേരി, നവനീത് നാരായണന്‍, അന്‍സില്‍ വാഴപ്പള്ളില്‍, വി കെ റനീസ്, നബീല്‍ വളപട്ടണം, നേതൃത്വം നല്‍കി.

RELATED STORIES

Share it
Top