പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

മാനന്തവാടി: അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് മടങ്ങിയ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം. വയനാട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും കെഎസ്‌യു പ്രവര്‍ത്തകരുമായ എബിന്‍, അനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പരിക്കേറ്റ എബിന്റെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച വൈകീട്ട് 3.30ഓടെ കോളജ് കവാടത്തിലാണ് സംഭവം.
പരീക്ഷ കഴിഞ്ഞിറങ്ങിയ ഇരുവരെയും യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്‌ഐ നേതാക്കളായ ആല്‍ബിന്‍, മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ പോലിസാണ് പരിക്കേറ്റ വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ പോലിസ് റെയ്ഡ് നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

RELATED STORIES

Share it
Top