പരീക്ഷാ മൂല്യനിര്‍ണയ വേതന പ്രശ്‌നം പരിഹരിച്ചു

തേഞ്ഞിപ്പലം: പരീക്ഷ മൂല്യനിര്‍ണയ വേതനം അനിശ്ചിതമായി കുടിശ്ശികയായതില്‍ പ്രതിഷേധിച്ചു നാളെ മുതല്‍ സ്വാശ്രയ കോളജ് അധ്യാപകര്‍ നടത്താനിരുന്ന സമരം ചര്‍ച്ചയില്‍ പരിഹരിച്ചു. സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് സ്റ്റാഫ് അസ്സോസിയേഷന്‍ പ്രതിനിധികളുമായിയൂണിവേഴ്‌സിറ്റി പരീക്ഷാ സ്ഥിരം സമിതി കണര്‍വീനര്‍ ഡോ. സി എല്‍ ജോഷിയുടെ അധ്യക്ഷതയില്‍ സര്‍വകലാശാലയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമായത്. ഇതിനകം ഒന്‍പത് കോടിയോളം രൂപ ഒരു വര്‍ഷത്തിനിടെ കൊടുത്ത തീര്‍ത്തെന്ന് അദ്ദേഹം അറിയിച്ചു.
ബാക്കി പരീക്ഷാവേതനവും ദിന ബത്തയും യാത്രാബത്തയുമടക്കം ജൂലൈ 31നകം കൊടുത്തു തീര്‍ക്കുമെന്ന് ഉറപ്പു നല്‍കി. വേഗത്തിലാക്കാന്‍ പരീക്ഷാ ചെയര്‍മാന്‍മാര്‍ മുഖേന അദാലത്ത്‌നടത്തും. അവധിക്കാല ശമ്പളം നല്‍കാതെ പിരിച്ചുവിട്ട സ്ഥാപനങ്ങള്‍ക്കെതിരേ സര്‍വകലാശാല തലത്തില്‍ നടപടി എടുക്കും.പരീക്ഷാ ചീഫായി സ്വാശ്രയ അധ്യാപകരെയും പരിഗണിക്കുന്നതാണ്.
ഇന്ന് മുതല്‍ അഞ്ച് ജില്ലകളിലെ എഴുപത് കോളജുകളിലായി മുവായിരത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിന് നിയോഗിച്ചിരുന്നത്. ബിരുദ വിഷയങ്ങള്‍ക്ക് 15 രൂപയും ബിരുദാനന്തര വിഷയങ്ങള്‍ക്ക് 22 രൂപയും ദിന ബത്തയായി 400 രൂപയും ഇനി മുതല്‍ ലഭിക്കും. സിന്‍ഡിക്കറ്റ് മെമ്പര്‍മാരായ കെ കെ ഹനീഫ, ഡോ. പി വിജയരാഘവന്‍,ഡോ. സി സി അബ്ദുല്‍ മജീദ് ,ഡോ. എം സത്യന്‍, തുടങ്ങിയവരും സംഘടനയെ പ്രതിനിധികരിച്ച് കെ പി അബ്ദുല്‍ അസീസ്, ഇ എന്‍ പത്മനാഭന്‍,ഷീജ ടി വി,പി എം സദാനന്ദന്‍, കെ സുകന്യ പങ്കടുത്തു.

RELATED STORIES

Share it
Top