പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തിയില്ല: ഉത്തരക്കടലാസ് നഷ്ടമായെന്ന് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ്‌സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ഉത്തരപേപ്പര്‍ നഷ്ടമായതിനാലെന്ന് അധികൃതര്‍. ബിഎ ഇക്കണോമിക്‌സ് പരീക്ഷയെഴുതിയ തിരൂരിലെ മൂന്ന് വിദ്യാര്‍ഥിനികളോടാണ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ ഫലം പ്രസിദ്ധീകരിക്കാത്ത കാരണം അന്വേഷിച്ചപ്പോള്‍ പേപ്പര്‍ നഷ്ടപ്പെട്ടു എന്ന മറുപടി ലഭിച്ചത്. ഫലപ്രഖ്യാപനം വൈകുന്നത് തങ്ങളുടെ തുടര്‍പഠനത്തെ ബാധിക്കുമെന്ന് കാണിച്ചാണ് ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
ഈ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ പരീക്ഷ ഈമാസം 20ന് ആരംഭിക്കുകയാണ്.  നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പേപ്പര്‍ നഷ്ടപ്പെട്ടതിനാല്‍ ഇവര്‍ നാലാം സെമസ്റ്റര്‍പരീക്ഷയുടെ സപ്ലിമെന്ററിപരീക്ഷ എഴുതിയാലും ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നതിന്ന് ശേഷമെ ഇതിന്റെ ഫലംവരൂ. അതിനാല്‍ ഈ കുട്ടികള്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെടും. പേപ്പര്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷ എഴുതാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. തങ്ങളുടേതല്ലാത്തകാര്യത്തിന് വീണ്ടുംഫീസടച്ച് പരീക്ഷയെഴുതേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.

RELATED STORIES

Share it
Top