പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുമായി എത്തിയ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടുവിദ്യാനഗര്‍: പോസ്റ്റുമാന്‍ കം മെയില്‍ഗാര്‍ഡ് പരീക്ഷ ഹാളിലേക്ക് മൊബൈല്‍ ഫോണുമായി എത്തി അറസ്റ്റിലായ ഹരിയാന സ്വദേശിയെ പത്ത് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഹരിയാന സ്വദേശി കുല്‍വന്തി(32)നെയാണ് വിദ്യാനഗര്‍ സിഐയുടെ അപേക്ഷയെ തുടര്‍ന്ന് സിജെഎം കോടതി കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ഏഴിന് വിദ്യാനഗര്‍ ചിന്മയ സ്‌കൂളില്‍ നടന്ന പോസ്റ്റുമാന്‍ കം മെയില്‍ഗാര്‍ഡ് പരീക്ഷക്കിടെയാണ് ഇയാളില്‍ നിന്ന് പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപിക മൊബൈല്‍ കണ്ടെത്തിയത്. ഈ ഫോണിലേക്ക് ഉത്തര സൂചിക സന്ദേശങ്ങള്‍ തുടര്‍ച്ചയായി വന്നതോടെയാണ് സംശയം തോന്നി പോലിസിന് വിവരം അറിയിച്ചത്. പോലിസ് നടത്തിയ അന്വേഷണത്തില്‍ അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘമാണ് ഉത്തരസൂചിക നല്‍കിയതെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഹരിയാന സ്വദേശിയേയും അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top