പരീക്ഷക്ക് പോയ കുട്ടികളെ ഓട്ടോറിക്ഷകാരന്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി

കൊല്ലം:പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് ഓട്ടോയില്‍ പോയ വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷകാരന്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. െ്രെഡവര്‍ കുട്ടികളോട് നഗ്‌നത പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഓട്ടോയില്‍ നിന്ന് ചാടി രക്ഷപെട്ടു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഓട്ടോക്കാരന്‍ രക്ഷപ്പെട്ടു. പോലിസെത്തി കുട്ടികളെ പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിച്ചു. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം. കൊല്ലം വെടികുന്നിന് സമീപത്ത് അഞ്ച് കുട്ടികളെ കൊല്ലം വിമലഹൃദയ ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ ഒരു കുട്ടിയുടെ അമ്മ ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു.മുണ്ടക്കല്‍ റയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുകയാണെന്നറിയിച്ച ഓട്ടോ റിക്ഷ ഓടിച്ച മധ്യവയസ്‌കന്‍ കുട്ടികള കപ്പലണ്ടി മുക്കിന് സമീപത്തു കൊണ്ടു പോകുന്നതിനിടെ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 11.45ന് കൊണ്ടേത്ത് പാലത്തിനു സമീപം കിടന്ന ഓട്ടോയിലാണ് കുട്ടികളെ കയറ്റിയതെന്ന് ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. കപ്പലണ്ടിമുക്ക് സ്വദേശി അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും പോലിസും സ്ഥലത്തെത്തി കുട്ടികളെ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി. ഒരു കുട്ടിയുടെ ബാഗും ഹാള്‍ ടിക്കറ്റും ഓട്ടോയിലാണ്. പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്.

RELATED STORIES

Share it
Top