പരിഹാസം ഭയന്ന് ദമ്പതികള്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി

ജല്‍പായ്ഗുഡി: കുടുംബാംഗങ്ങള്‍ പരിഹസിക്കുമെന്നു ഭയന്നു ദിവസവേതന തൊഴിലാളിയും ഭാര്യയും നവജാത ശിശുവിനെ കൊലപ്പെടുത്തി. ആറാമത്തെ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡിയിലാണ് സംഭവം. ദമ്പതികള്‍ക്ക് മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും കൊച്ചുമക്കളുമുണ്ട്. അവര്‍ പരിഹസിക്കുമെന്നു ഭയന്നാണ് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്.
മ്യാന്‍ഗുരി പോലിസ് സ്‌റ്റേഷനു കീഴിലുള്ള സപ്തബിരി ഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പെണ്‍കുട്ടിയെ പ്രസവിച്ചതെന്നു ഭര്‍ത്താവ് പോലിസിനോട് പറഞ്ഞു.
കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലെറിഞ്ഞു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

RELATED STORIES

Share it
Top