പരിസ്ഥിതി സിനിമയൊരുക്കാന്‍ കലാ സൃഷ്ടികള്‍ വില്‍പനയ്ക്ക്

കാസര്‍കോട്: ശില്‍പിയും ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനം കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന പരിസ്ഥിതി സിനിമ 'പോത് ' നിര്‍മിക്കാന്‍ വേണ്ടി തന്റെ ചിത്രങ്ങള്‍ വില്‍ക്കാന്‍ കൈമാറി.  പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു.  ചിത്രം മധു എസ് നായര്‍  ഏറ്റുവാങ്ങി.
പത്ത് വര്‍ഷമായി പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന അലകേരളം അവതരിപ്പിക്കുന്ന പരിസ്ഥിതി സിനിമയാണ് 'പോത്. വടക്കന്‍ മേഖലയിലെ തനി പ്രാദേശികമായ സിംബല്‍ ആണ് ഈ സിനിമ. കുന്ന് നായകനും വയല്‍ നായികയുമായി നിര്‍മിക്കുന്ന സിനിമക്ക് തുക കണ്ടെത്താനാണ് സുരേന്ദ്രന്‍ തന്റെ ശില്‍പങ്ങളും ചിത്രങ്ങളും വില്‍ക്കാന്‍ തീരുമാനിച്ചത്. കൂടാതെ കേരളത്തിലെ പ്രധാന നഗരങ്ങളിലും ഡല്‍ഹി, മുംബൈ, ബാംഗളൂരു എന്നിവിടങ്ങളിലും ഗ ള്‍ഫ് നാടുകളിലും ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.

RELATED STORIES

Share it
Top